കോവിഡ് വ്യാപനംശക്തമായതിനാൽ ഈവർഷത്തെ ആറ്റുകാൽപൊങ്കാല പണ്ടാര അടുപ്പിൽ മാത്രം നടത്താൻ തീരുമാനം.
ഈ മാസം 27ന്ആണ് ആറ്റുകാൽ പൊങ്കാല.
ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാനാകില്ല.
ഉത്സവ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രേവശിക്കാം.അതേസമയം വീടുകളിൽ ഭക്തർക്ക് പൊങ്കാല ഇടാം.
എന്നാൽ വീടുകളിൽ എത്തിയുള്ള നിവേദ്യം ഉണ്ടാകില്ല. കുത്തിയോട്ടം, താലപ്പൊലി എന്നിവയും ആചാരമായി ഒരെണ്ണം മാത്രം നടത്തും. തേര് വിളക്കുകളും ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയോഗത്തിൽ തീരുമാനിച്ചു.