ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു.
ഞായറാഴ്ച പുലർച്ചെ നാലിന് പാലക്കാട് നഗരത്തിനു സമീപം പൂളക്കാട് ആണ് ദാരുണസംഭവം അരങ്ങേറിയത്.
ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്.
അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ കുളിമുറിയിൽവച്ചാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഷാഹിദ തന്നെയാണ് പോലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്.
സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
പോലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.