ആലപ്പുഴയിൽ ആറായിരം കിലോ അരി പിടിച്ചെടുത്തു
കരിഞ്ചന്തയിലേയ്ക്ക് കടത്തിയതെന്ന സംശയത്തിൽ ആറായിരം കിലോ അരി പോലീസ് പിടിച്ചെടുത്തു. റേഷൻ അരിയെന്ന സംശയത്തെ തുടർന്നാന്ന് പിടിച്ചെടുത്തത്.
ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് സമീപത്തു നിന്നാണ് ലോറിയിൽ എത്തിച്ച 110 ചാക്ക് അരി കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പോലീസാണ് പരിശോധന നടത്തിയത്. സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. അരി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.