17.1 C
New York
Monday, September 20, 2021
Home Kerala ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായചടങ്ങുകള്‍ പാലിച്ച് നടത്തും

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായചടങ്ങുകള്‍ പാലിച്ച് നടത്തും

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായചടങ്ങുകള്‍ പാലിച്ച് നടത്തും

ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര്‍ വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് അനുമതി നല്‍കി. ഉതൃട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയില്‍ പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. അഷ്ടമി രോഹിണി ദിനത്തില്‍ മൂന്ന് പള്ളിയോടത്തിലുള്ളവര്‍ക്ക് മൂന്ന് ഓഡിറ്റോറിയങ്ങളിലായി വള്ളസദ്യ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ഓഗസ്റ്റ് 20ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും തിരുവോണ സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ട് ഓഗസ്റ്റ് 21ന് വെളുപ്പിനെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരും. ഓഗസ്റ്റ് 25ന് രാവിലെ 11ന് ഉതൃട്ടാതി ജലോത്സവവും ഓഗസ്റ്റ് 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആചാരപരമായി നടത്തും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: