ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ് റെജി ജോസഫിന് കോട്ടയം:മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിനുതകുന്ന മികച്ച റിപ്പോര്‍ട്ടിന് കേരള നിയമസഭ ഏര്‍പ്പെടുത്തിയ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ റെജി ജോസഫ് അര്‍ഹനായി. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും 18ന് നിയമസഭാ ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മാനിക്കും.