17.1 C
New York
Thursday, July 7, 2022
Home Kerala ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി.

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി.

നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍, അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളു​ടെ പ​രി​ശോ​ധ​നാ​ശേ​ഷി​ക്ക​പ്പു​റം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി വ​ന്നാ​ല്‍ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ്ക്കാ​വു​ന്ന​താ​ണ്. എ​യ​ര്‍​പോ​ര്‍​ട്ടി​ലെ അ​ന്ത​ര്‍​ദേ​ശീ​യ യാ​ത്ര​ക്കാ​രു​ടെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.

ഈ ​സേ​വ​നം ന​ല്‍​കു​ന്ന അം​ഗീ​കൃ​ത ലാ​ബു​ക​ള്‍​ക്ക് എ​ല്ലാ ചെ​ല​വു​ക​ളും ഉ​ള്‍​പ്പെ​ടെ 448 രൂ​പ നി​ര​ക്കി​ല്‍ റീ ​ഇ​മ്പേ​ഴ്‌​സ് ചെ​യ്യു​ന്ന​താ​ണ്. ഈ ​ലാ​ബു​ക​ളെ​ല്ലാം 24 മ​ണി​ക്കൂ​റി​ന​കം ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി വി​വ​രം അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

കോ​വി​ഡ് തീ​വ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് കെ​എം​എ​സ്‌​സി​എ​ല്‍ മു​ഖേ​ന ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ള്‍ സ്ഥാ​പി​ച്ച​ത്. ജി​ല്ല​ക​ളി​ല്‍ സ്‌​പോ​ട്ടു​ക​ള്‍ നി​ര്‍​ണ​യി​ച്ചാ​ണ് മൊ​ബൈ​ല്‍ ല​ബോ​റ​ട്ടി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​യ​ര്‍​പോ​ര്‍​ട്ട്, ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍, ക്ല​സ്റ്റ​റു​ക​ള്‍, ജോ​ലി സ്ഥ​ല​ങ്ങ​ള്‍, പ്രൈ​മ​റി കോ​ണ്ട്ക്ട് ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. സാ​മ്പി​ള്‍ എ​ടു​ക്കു​ന്ന​ത് മു​ത​ല്‍ പ​രി​ശോ​ധ​ന, റി​സ​ള്‍​ട്ട് അ​പ് ലോ​ഡ്, വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ക്കേ​ണ്ട​താ​ണ്.

24 മ​ണി​ക്കൂ​റി​ന​കം പ​രി​ശോ​ധ​നാ​ഫ​ലം അ​പ് ലോ​ഡ് ചെ​യ്യ​ണം. പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം അ​റി​യി​ക്കു​ക​യും സ​ര്‍​വ​യ​ല​ന്‍​സ് ടീം ​അ​വ​രെ ഏ​റ്റെ​ടു​ക്ക​യും വേ​ണം. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ല്ലാ ചെ​ല​വു​ക​ളും ഉ​ള്‍​പ്പെ​ടെ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ള്‍ 448 രൂ​പ മാ​ത്ര​മേ വാ​ങ്ങാ​ന്‍ പാ​ടു​ള്ളൂ.

Facebook Comments

COMMENTS

- Advertisment -

Most Popular

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ∙ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു...

പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. റോഡ് തകർന്നതിന്‍റെ പ്രാഥമിക...

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കണ്ണൂർ: ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

യുവാക്കൾ ജിദ്ദയിൽ മരിച്ചു.

ജിദ്ദ :രണ്ട് യുവ സഹോദരങ്ങളാണ് ജിദ്ദയിൽ അകാലത്തിൽ പൊലിഞ്ഞുപോയത് ‌. സാദൃശ്യങ്ങൾ ഏറെയുള്ള ഒരേ ദിവസത്തെ രണ്ടു മരണങ്ങൾ പ്രവാസലോകത്തെ നൊമ്പരമായി മാറി. എടപ്പാളിനടുത്ത് കോളലമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത്ത് വളപ്പിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: