17.1 C
New York
Sunday, August 1, 2021
Home Kerala ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.

രണ്ടാംഘട്ട കൊവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.

പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ ലഭിക്കുവാനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുവാനായി മൊബൈലില്‍ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെല്‍ത്ത്...

60 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച സ്‌പോട്ട് ബുക്കിംഗ്

60 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച സ്‌പോട്ട് ബുക്കിംഗ് കോട്ടയം ജില്ലയില്‍ നാളെ(ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും തിങ്കളാഴ്ച(ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി...

സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം.

സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം, തെരഞ്ഞെടുത്തത് എതിരില്ലാതെ. നാളികേര വികസന ബോര്‍ഡ് അംഗമായി ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുരേഷ് ഗോപിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോര്‍ഡ് ഡയറക്ടര്‍ വി...

കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി എറണാകുളം വൈപ്പിൻ നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത്‌ കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ...
WP2Social Auto Publish Powered By : XYZScripts.com