ആരാധനാലയങ്ങൾക്കും ഇളവ് അനുവദിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ
കോവിഡ് നിയന്ത്രണങ്ങളിൽ പലകാര്യങ്ങൾക്കും ഇളവ് അനുവദിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുതന്നെ പള്ളികളിലും ആരാധന നടത്തുവാൻ അനുമതി നൽകണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ കോട്ടയം ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ പ്രോട്ടോകോൾ നിയമങ്ങൾ പാലിക്കുന്നത് പള്ളികളിൽ മാത്രമാണ് കൃത്യമായി അകലം പാലിച്ചും മാസ്ക് ധരിച്ചും അവരവർ നമസ്കാരപ്പായ കൊണ്ടുവന്നും പൂർണമായി അംഗശുദ്ധി വരുത്തിയും മാത്രമാണ് ഈ കാലയളവിൽ പള്ളികളിൽ ഒത്തു ചേർന്നിരുന്നത് സാധാരണ അവസ്ഥ നിലവിൽ വരുന്നതുവരെ ഈ സ്ഥിതി തുടരുവാനുമാണ് തീരുമാനം.
ആരാധനാലയങ്ങൾ തുറക്കുന്നത് നീണ്ടുപോകുന്നത് ആത്മീയത നഷ്ടപ്പെടുവാനും അരാചകത്വം വർദ്ധിക്കുവാനും ഇടവരുന്നതാണ്.10 മിനിറ്റ് വച്ച് ഇടവിട്ട 5 സമയങ്ങളിൽ ദിവസം 50 മിനിറ്റ് മാത്രമാണ് നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിശ്വാസികൾ ഒരുമിക്കുന്നത് മതസംഘടനകളും പണ്ഡിതന്മാരും വിശ്വാസികളും ആവശ്യപ്പെടുന്ന ഇക്കാര്യം എത്രയും വേഗം പരിഗണിച്ച് പള്ളികൾ തുറക്കുവാൻ അനുമതി നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് ഇ എ അബ്ദുൽ നാസർ മൗലവി അൽ കൗസരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി, സുബൈർ മൗലവി ഈരാറ്റുപേട്ട, കോട്ടയം താഹാ മൗലവി, ഹുസൈൻ മൗലവി ചങ്ങനാശ്ശേരി, അബ്ദുസ്സലാം മൗലവി ഈരാറ്റുപേട്ട, ഹബീബ് മൗലവി എരുമേലി, സഫറുള്ള മൗലവി കാഞ്ഞിരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.