ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍കോവിഡ് പ്രതിരോധം ഉറപ്പാക്കണം
കോട്ടയം: ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.
മാസ്കിന്‍റെ ശരിയായ ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചീകരണം എന്നിവ കൃത്യമായി പാലിക്കണം. പ്രവേശന കവാടത്തില്‍തന്നെ കൈകള്‍ ശുചീകരിക്കാനും ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഉണ്ടാകണം. ഇരിപ്പിടങ്ങള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരും എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഇടയ്ക്കിടെ ജനങ്ങളെ ഓര്‍മിപ്പിക്കണം.
പനി, ജലദോഷം, തലവേദന, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടല്‍, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാതൊരു കാരണവശാലും ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍ അറിയിച്ചു.