ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ. പികെ വാരിയര്‍ക്ക് ഇടവത്തിലെ കാര്‍ത്തിക നാളായ ഇന്ന് നൂറാം പിറന്നാൾ
കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുര്‍വേദത്തിന്‍്റെ ഒന്നാകെ വളര്‍ച്ചയുടെയും വികാസത്തിന്റേയും ഒരു നൂറ്റാണ്ട് ആണ് പി.കെ. വാരിയരുടെ നൂറാം പിറന്നാളിലൂടെ ആഘോഷിക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ രൂക്ഷമായ സമയം ആയതു കൊണ്ട് ഇന്നത്തെ ദിവസം കോട്ടക്കല്‍ ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ല
മലപ്പുറം ജില്ലയിലെ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയ മകനായി 1921 ജൂൺ 5 ന് ജനനം. കൊല്ലവർഷം 1096 ഇടവം 23 ഞായർ കാർത്തിക നക്ഷത്രത്തിലായിരുന്നു ജനനം. ഈ വർഷം കാർത്തിക നാൾ വരുന്നത് ജൂൺ 8 ആയതിനാൽ ജന്മദിനം ആഘോഷിക്കുന്നത് ഇന്നാണ്.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ വൈദ്യശാല ഫാക്ടറിയായ ‘അടുക്കള’യുടെ മാനേജരായി 1947 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച. മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠസഹോദരൻ പി.എം.വാര്യർ വിമാനപകടത്തിൽ മരിച്ചതിനെ തുടർന്ന് 1953 ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വം ഏറ്റെടുത്തു.
മൂത്തമ്മാവൻ വൈദ്യരത്നം പി.എസ്.വാര്യരാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ. 1902-ലാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത്.
*വിദ്യാഭ്യാസം*
കോട്ടയ്ക്കൽ രാജാസ് സ്കൂളിലും പിന്നീട് കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ നിന്ന് ആര്യവൈദ്യൻ ബിരുദം നേടി.
വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.
*പുരസ്കാരങ്ങൾ, ബഹുമതികൾ*
1999ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ. സംസ്ഥാന സർക്കാരിൻ്റെ അഷ്ടാംഗരത്നം പുരസ്കാരം, ധന്വന്തരി പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, സി.അച്യുതമേനോൻ പുരസ്കാരം തുടങ്ങിയ ലഭിച്ചു.
അദ്ദേഹത്തിൻ്റെ ആത്മകഥ ‘സമൃതിപർവ’ത്തിന് 2008 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
*കുടുംബം*
കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ.കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.