ആന്ധ്രയിലെതോൽവി, അനാരോഗ്യവും ഉമ്മൻചാണ്ടി ചുമതല ഒഴിഞ്ഞേക്കും
കോൺഗ്രസിനെ അധികാരത്തിൽ തിരിച്ച് എത്തിക്കുന്നതിനായി ചുമതല ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഉമ്മൻചാണ്ടി ചുമതല ഒഴിയുന്നു.
ഇത് സംബന്ധിച്ച് അദ്ദേഹം എ കെ ആന്റെണിയുമായി ചർച്ച നടത്തി.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആന്ധ്രപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായ്. . വിരലിലെണ്ണാവുന്ന സീറ്റ് നേടി കോൺഗ്രസ് തകർന്നടിഞ്ഞു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് വൻനേട്ടം കൊയ്തു. സംസ്ഥാന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയെ ഏൽപ്പിച്ചത്. അതിനു പിന്നാലെയാണ് കേരള ചുമതലയും ഏറ്റെടുത്ത്.
3249 പഞ്ചായത്ത് സർപഞ്ച് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് 2319 ഇടത്ത് ജയിച്ചു. ടിഡിപിക്ക് 441 സ്ഥാനം ലഭിച്ചു; സ്വതന്ത്രർക്ക് 56 സീറ്റും. ബിജെപിക്കും കാര്യമായ സാന്നിധ്യം തെളിയിക്കാനായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയത്. അവിടെ സന്ദർശനങ്ങൾ നടത്തിയ ഉമ്മൻചാണ്ടി കോൺഗ്രസ് വിട്ടുപോയവരെ മടക്കിക്കൊണ്ടുവരുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, ആന്ധ്രപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലെത്തിയിരിക്കയാണ് കോൺഗ്രസ്. ഗ്രൂപ്പിസം രൂക്ഷമായതോടെ പ്രധാന നേതാക്കളടക്കം കോൺഗ്രസ് വിട്ടു. അടുത്ത ഘട്ടം തിരഞ്ഞെടുപ്പിന് മുൻ പ് പുതിയ ചുമതലക്കാർ അവിടെ എത്തിയേക്കും, ശിവകുമാർ ചുതല ഏകകാനാണ് സാധ്യത.