17.1 C
New York
Monday, June 21, 2021
Home Kerala ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു.

ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു.

പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വര്‍ഷങ്ങളായി ചീമേനി മുണ്ടയിലെ താമസക്കാരനുമായ ടി. രവിയുടെ മകന്‍ വളപ്പില്‍ഹൗസില്‍ വി.കെ.ശിവപ്രസാദും (28), ഏഴിലോട് പുറച്ചേരിയിലെ രാജന്‍-ഷീന ദമ്പതികളുടെ മകള്‍ പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സക്കിടയില്‍ മരിച്ചത്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. സാരമായി പൊള്ളലേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആര്യ കഴിഞ്ഞ രാത്രിയും ശിവപ്രസാദേ ഇന്നു പുലർച്ചെയുമാണ് മരണത്തിന് കീഴടങ്ങിയത്. 19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം. ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap