ആഡംബരങ്ങളേതുമില്ലാതെ മന്ത്രിപുത്രൻ വിവാഹിതനായി വിഐപികളുടെ സാന്നിദ്ധ്യമില്ലാതെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ്റെ മകനും തിരുവനന്തപുരം അവിയൽ ഓക്കസ്ട്രയിലെ ഡ്രമ്മറുമായ മിഥുൻ വിവാഹിതനായി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലയെ ലളിതമായ ചടങ്ങിൽ മിഥുൻ താലിചാർത്തി . മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും ടി.എം.സാവിത്രിയുടെയും ഏക മകനാണു മിഥുൻ . മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ പാർട്ടികളുടെ സംസ്ഥാന , ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു . എന്നാൽ , എല്ലാവരോടും ഒരഭ്യർഥന നടത്തി- പ്രാർത്ഥനയും ആശംസയും മാത്രം മതി , സന്ദർശനം വേണ്ട. കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിർബന്ധമായിരുന്നു അച്ഛനും മകനും. മിഥുനെ പോലെ ബിജിയും കലാകാരിയാണ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ രണ്ടാം റാങ്കുകാരിയാണ് ബിജി. കണ്ണൂർ കിഴുന്നയിലെ കടലോര റിസോട്ടിൽ ലളിതമായ ചടങ്ങോടെയായിരുന്നു ഇന്ന് വിവാഹം