ആലപ്പുഴ: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുകയായിരുന്നു യുവാവ്. എന്നാല്‍ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
അമ്മ ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ആണ് അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു അനൂപ്. പിതാവ്:അനില്‍ മാതാവ്: ഗീത. സഹോദരി: അഞ്ജു.