ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ നിയമസഭ
ആഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ
കേരള നിയമസഭയായി പതിനഞ്ചാം സഭ.
ഭരണഘടനയുടെ 334 വകുപ്പ് 104 മത് ഭരണഘടന ഭേദഗതിയിലൂടെ മാറ്റം വരുത്തിയാണ് നിയമസഭ, ലോക്സഭ എന്നിവിടങ്ങളിലെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ നിർത്തലാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 25ന് നിയമം പ്രാബല്യത്തിൽ വന്നു.
ഇതോടെ കേരള നിയമസഭയുടെ അംഗബലം 140 ആയി ചുരുങ്ങി.
നിയമസഭയിൽ വിശ്വാസ, അവിശ്വാസ പ്രമേയങ്ങളടക്കമുള്ള എല്ലാ നടപടികളിലും വോട്ടവകാശം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്കുണ്ടായിരുന്നു. എന്നാൽ രാഷ്ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശമില്ലായിരുന്നു.
1981-82 കാലത്തെ കരുണാകരൻ മന്ത്രിസഭ നോമിനേറ്റഡ് അംഗം സ്റ്റീഫൻ പാദുവയുടെ പിൻബലത്തിലാണ് നാലു മാസം നിലനിന്നത്.
കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
ഡബ്ല്യു.എച്ച്.ഡിക്രൂസ് (1957-59)
സി.എഫ്.പെരേര (1960-64)
എസ്.പി.ലൂയിസ് (1967-70)
സ്റ്റീഫൻ പാദുവ (1970-77, 1977- 79, 1980- 82, 1982 – 87)
നിക്കോളാസ് റോഡ്രിഗ്സ് (1987 -91)
ഡേവിഡ് പിൻഹിറോ (1991-96)
ജോൺ ഫെർണാണ്ടസ് (1996-01, 2016-21)
ലൂഡി ലൂയിസ് (2001-06, 2011-16)
സൈമൺ ബ്രിട്ടോ (2006-11).