കോട്ടയം :അതിരമ്പുഴ കാരിസ് ഭവനിലെ പ്രശസ്ത വചനപ്രഘോഷകനും എംഎസ്എഫ്എസ് വൈദികനുമായ ഫാ.അനീഷ് മുണ്ടിയാനിക്കൽ (40) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെ 1.30-നാണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാരിസ് ഭവനിൽ ആരംഭിച്ച് എസ്എഫ്എസ് സെമിനാരിയിൽ നടക്കും.