17.1 C
New York
Monday, September 20, 2021
Home Kerala അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന 'പ്രാങ്ക് വീഡിയോ' ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്ബില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്നയാളാണ് അറസ്റ്റിലായത്.

സൂഹൃത്തുക്കളോടൊപ്പമാണ് ആകാശ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ സമീപിച്ച്‌ അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് പൊല്ലാപ്പായത്. അശ്ലീല ചേഷ്ടകള്‍ കാട്ടുമ്ബോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും.
ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.

എറണാകുളം കച്ചേരിപ്പടി ജംങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം പ്രാങ്ക് ചെയ്തത്. ‘കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തല്‍ – പ്രാങ്ക് വിഡിയോ’ (ഡിസ്റ്റര്‍ബിംഗ് ദ ഫീമേല്‍സ്, കേരള പ്രാങ്ക്) എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ആകാശിന്‍രെ സുഹൃത്തുക്കളേയും തിരയുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: