തൃശൂർ.അവിണിശ്ശേരിയിലെ കോൺഗ്രസ് പിന്തുണയിൽ വിജയിച്ച പഞ്ചായത്ത് പ്രസിഡൻ്റും, വൈസ് പ്രസിഡൻ്റും രാജിവയ്ക്കും.
കോൺഗ്രസ്സ് പിന്തുണ സ്വീകാര്യമല്ലെന്ന് സി.പി. എം.
തൃശൂർ : അവിണിശേരി പഞ്ചായത്തിൽ കോൺഗ്രസ് ന്റെ പിന്തുണ CPM വേണ്ടെന്നു വച്ചു. പഞ്ചായത്തിലെ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ന് യു.ഡി.എഫ് അംഗങ്ങൾ വോട്ടു ചെയ്തിരുന്നു.
ബി.ജെ.പി യുടെ സ്ഥാനാർത്ഥികളെയായിരുന്നു കോൺഗ്രസ് പിന്തുണയോടെ സി പി എം തോൽപ്പിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടന്ന ഉടൻ തന്നെ നടന്ന പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി യെ തോൽപ്പിച്ച് സിപിഎം അംഗങ്ങൾ പ്രസിഡൻ്റായും വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റും വൈസ് പ്രസിഡൻറും സത്യപ്രതിജ്ഞയ്ക്കു ശേഷം, കോൺഗ്രസ് പിന്തുണ നിക്ഷേധിച്ച് പദവികളിൽ നിന്നും രാജി വച്ചിരുന്നു. അതിനു സമാന സംഭവങ്ങളാണ് ഇന്നും അവിണിശ്ശേരി പഞ്ചായത്തിൽ അരങ്ങേറിയത്.