17.1 C
New York
Sunday, August 1, 2021
Home Kerala *അവാർഡ് ദാനത്തിലെ തൊട്ടുകൂടായ്മകൾ*

*അവാർഡ് ദാനത്തിലെ തൊട്ടുകൂടായ്മകൾ*

സുനിൽ രാജ് സത്യ, തൃപ്പുണിത്തുറ

”സമ്മാനിക്കു”ക അല്ലെങ്കിൽ ”നൽകു”ക എന്നതിന്റെ അർത്ഥം മറന്നു പോയവരാണോ, സാംസ്കാരിക കേരളത്തിന്റെ നായകസ്ഥാനത്തുള്ളവർ?!

നിരത്തിവച്ച ഫലകങ്ങളും പേരെഴുതിവച്ച പണക്കിഴികളും ഏന്തിവന്നെടുത്തു കൊണ്ടു പോകുന്നത് കണ്ടാൽ പണ്ടുകാലത്തെ വരേണ്യരുടെ തറവാട്ടുമുറ്റത്ത് വന്ന് ദാനം വാങ്ങുന്ന ”അടിയാളു”ടെ അവസ്ഥയാണ് ഓർമ്മവരുന്നത്!!

(ജന്മിത്തത്തിനെതിരെ നാഴികയ്ക്കു നാൽപ്പതുവട്ടം മുദ്രാവാക്യം ജപിക്കുന്നവരുടെ ഭരണകാലം കൂടിയാണിതെന്ന് മറന്നൂടാ..!!)

ഒരുവന്റെ സർഗ്ഗ പ്രതിഭയാണ്, അവനംഗീകരിക്കപ്പെടാൻ കാരണം!
എന്നാൽ നമ്മുടെ നാടിനെ സംബന്ധിച്ച് ചില രാഷ്ട്രീയക്കാരുടെ പാർശ്വവർത്തികളെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് അവർക്കുള്ള അംഗീകാരമായി കല്പിക്കപ്പെട്ടിട്ടുള്ളത്.

കുത്തകകളെ പരിപോഷിപ്പിക്കാനും അതിലൂടെ പാവപ്പെട്ടവന്റെ പോക്കറ്റടിക്കാനും സർക്കാർ സംവിധാനം ഒരുക്കിയിട്ടാണ് ഈ ”തൊട്ടുകൂടായ്മ” കാണിക്കുന്നത് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു!!

യഥേഷ്ടം മദ്യശാലകളും സിനിമാ തീയേറ്ററുകളും തുറന്നു കൊടുത്ത ശേഷം പൊതുവേദികളിൽ വിളിച്ചുവരുത്തിയ കലാ പ്രവർത്തകരെ തീണ്ടാപ്പാടകലെ നിർത്തി മോഷ്ടാക്കളായി അവതരിപ്പിച്ച രീതി ഒട്ടുംതന്നെ നീതീകരിക്കാൻ ആവുന്നതല്ല!

കേരളത്തിന്റെ സാംസ്കാരിക തലങ്ങളിലും ”ധാർഷ്ട്യ”ത്തിന്റെ തീപ്പൊരി പറക്കുന്നതിന്റെ സൂചനയായി സംസ്ഥാന സിനിമാ അവാർഡ് ദാനത്തെ കാണേണ്ടിയിരിക്കുന്നു..!

COMMENTS

3 COMMENTS

  1. സത്യമായ, ശക്തമായ തുറന്നെഴുത്ത് ആശംസകൾ മാഷേ🙏👍👍👍👍👍❤️❤️❤️🌿🌿🌿🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ” "jalousie" (അസൂയ) എന്ന ഫ്രഞ്ച് പദവുംzelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്. വില്ല്യം ഷേക്സ്പിയർ ആണ് "green-eyed monster" എന്ന...

വൈശാഖ മഹോത്സവം.. ഭാഗം..10

കൊട്ടിയൂർ വിശേഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിശേഷമാണ് തുക്കൂർ അരിയളവ്.. കുടിപതികളായിട്ടുള്ള തറവാട്ടിലെ സ്ത്രീകൾ ആണ് അരിയളവിൽ പങ്ക് കൊള്ളൂന്നത്. രാവിലെ കുളി കഴിഞ്ഞ് 9 മണിക്ക് സ്ത്രീകൾ ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അപ്പോൾ തേടൻ...

ഓർമ്മയിലെ മുഖങ്ങൾ –മുഹമ്മദ് റഫി

ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ് സംഗീതം. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന്...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (25) ഊഞ്ഞാൽ

ഊഞ്ഞാൽ പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ, വീട്ടുമുറ്റത്തോ, നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ...
WP2Social Auto Publish Powered By : XYZScripts.com