അവശ്യ സേവന വിഭാഗങ്ങളിലെ 1511 പേര്‍ തപാല്‍ വോട്ടു ചെയ്തു
കോട്ടയം ജില്ലയിൽ അവശ്യ സേവന വിഭാഗങ്ങളില്‍പെട്ടവരുടെ തപാല്‍ വോട്ടിംഗ് പൂർത്തിയായി മാർച്ച് 28 മുതൽ 30 വരെ നടന്ന വോട്ടെടുപ്പില്‍ ഒൻപതു നിയോജക മണ്ഡലങ്ങളിലായി 1511 പേരാണ് തപാൽ വോട്ടു ചെയ്തത്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് വൈക്കം നിയോജക മണ്ഡലത്തിലും കുറവ് ചങ്ങനാശേരിയിലുമാണ്.
വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്തവരുടെ കണക്ക്
പാലാ – 155
കടുത്തുരുത്തി – 159
വൈക്കം – 376
ഏറ്റുമാനൂർ – 182
കോട്ടയം – 150
പുതുപ്പള്ളി – 108
ചങ്ങനാശേരി – 90
കാഞ്ഞിരപ്പള്ളി – 165
പൂഞ്ഞാർ – 126