അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ആദ്യപരിഗണന അഴീക്കോടിന് നൽകും. അഴീക്കോട് മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും കാസർകോടേക്ക് മണ്ഡലം മാറ്റും എന്നത് തെറ്റായ വാർത്തയാണെന്നും കെ.എം ഷാജി കണ്ണൂരിൽ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ അനാവശ്യമായി വേട്ടയാടിയെന്ന് കെ.എം ഷാജി. കുടുംബത്തെ പോലും വിവാദത്തിലേക്ക് വലിച്ചിട്ടെന്നും, അവർക്കെതിരെ നിയമപരമായി നടപടി എടുക്കുമെന്നും കെ.എം ഷാജി വ്യക്തമാക്കി.