പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും അളവുതൂക്ക സംബന്ധമായ പരിശോധനകള്‍ ഇന്ന് (വ്യാഴം) ആരംഭിക്കും. പരിശോധനകള്‍ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍ അറിയിച്ചു. പായ്ക്ക് ചെയ്ത് വില്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുക, വില തിരുത്തുക, പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ പരിശോധനകള്‍ നടക്കും.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെടാം. ഇന്‍സ്പെക്ടര്‍ ഫ്ളൈയിംഗ് സ്‌ക്വാഡ്- 9188525703, ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി താലൂക്ക്-8281698034. ഇന്‍സ്പെക്ടര്‍ റാന്നി –8281698033. ഇന്‍സ്പെക്ടര്‍ അടൂര്‍ – 8281698031. ഇന്‍സ്പെക്ടര്‍ കോന്നി – 9400064083. ഇന്‍സ്പെക്ടര്‍ തിരുവല്ല-8281698032. അസിസ്റ്റന്റ് കണ്‍ട്രോളര്‍ പത്തനംതിട്ട (കോഴഞ്ചേരി താലൂക്ക്)- 8281698030