ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കുള്ള സമയക്രമo.ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ദിവസവും രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 11 വരെയുള്ളു ഭക്തർക്ക് ദർശനം അനുവദിക്കൂ എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരീ ബാബു അറിയിച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ എട്ട് മണിവരെ ദർശനം നടത്താനുള്ള സൗകര്യം മുൻ പതിവ് പോലെ ഉണ്ടായിരിക്കും.