17.1 C
New York
Saturday, January 22, 2022
Home Kerala അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം കടലില്‍ ചക്രവാതച്ചുഴി.

അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം കടലില്‍ ചക്രവാതച്ചുഴി.

അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം കടലില്‍ ‘ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം രൂപപ്പെട്ടു.ഇതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്കുള്ള സാധ്യതയും വന്നു.

അടുത്ത മൂന്ന് ദിവസങ്ങളില്‍ ചക്രവാതച്ചുഴി തുടരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍, ഇന്നലെ പകല്‍ സമയത്ത് ശക്തമായ മഴ പെയ്യാതിരുന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായി.

ഇന്നലെ വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴ പെയ്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ബുധനാഴ്ച കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള സംസ്ഥാനത്തെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഇന്നലെ രാവിലെയോടെ അതില്‍ മാറ്റം വന്നു. മഴയുടെ ശക്തി കുറയുകയും ഓറഞ്ച് അലര്‍ട്ട് മൂന്നു ജില്ലകളിലായി ചുരുങ്ങുകയും ചെയ്തു. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്.

പുതിയ റിപോര്‍ട്ട് പ്രകാരം പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മഴ കുറഞ്ഞുവെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് തുലാവര്‍ഷം അടുത്തയാഴ്ച തുടങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.

ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിന് മുന്നോടിയായി കാലവര്‍ഷം ചൊവ്വാഴ്ചയോടെ പിന്‍വാങ്ങുമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...
WP2Social Auto Publish Powered By : XYZScripts.com
error: