17.1 C
New York
Tuesday, June 15, 2021
Home Kerala അരൂരിൽ ജനവിധി തേടി നടി പ്രിയങ്ക

അരൂരിൽ ജനവിധി തേടി നടി പ്രിയങ്ക

ആലപ്പുഴ:സിനിമ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍, ധര്‍മജന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ജനവിധി തേടുകയാണ്. ഒരു സിനിമ നടിയും ഇവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നു. നിരവധി സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ പ്രിയങ്കയാണ് മത്സരിക്കുന്നത്. അരൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ്‌.ജെ.പി) യുടെ സ്ഥാനാര്‍ഥി ആയിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്. ടെലിവിഷനാണ് ചിഹ്നം.

എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം ഘട്ടം പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കവെയാണ് പ്രിയങ്ക തന്റെ പ്രചരണം ആരംഭിക്കുന്നത്. പ്രചാരണം ആരംഭിക്കാന്‍ വൈകിയെങ്കിലും തന്നെ അരൂര്‍കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറഞ്ഞു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പ്രിയങ്ക അനൂപ് പറയുന്നു.

“ചെറിയൊരു കനാലിന്റെ പ്രശ്‌നം വന്നപ്പോള്‍ അഞ്ച് വര്‍ഷത്തോളമാണ് പല പാര്‍ട്ടി ഓഫിസുകളില്‍ കയറി ഇറങ്ങിയത്. ഒരാള് പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.” ഡി.എസ്‌.ജെ.പി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാന്‍ താമസിച്ചത്.” പ്രിയങ്ക പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇവ ഗുസ്‌മാൻ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന്...

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും.

ന്യൂയോർക്ക്: നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ളഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ പ്രസിഡണ്ട്...

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാർ ഇന്ന് (ജൂൺ 15 ചൊവ്വ) സംഘടിപ്പിക്കുന്നു

ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും, സ്ത്രീകൾക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂൺ 15 വൈകിട്ട്...

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap