കോഴിക്കോട്: വയനാട്ടിൽ അയൽവാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്.മാർച്ച് 29-ന് സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ് നീരോട്ടുകുടി ശ്രീകാന്ത് (35) എന്നയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ചികിൽസ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെടുന്നത്.