17.1 C
New York
Monday, September 20, 2021
Home Kerala അയർക്കുന്നത്ത് വാഹനത്തിന് പിറകിൽ നായയെ കെട്ടിവലിച്ചയാൾ അറസ്റ്റിൽ

അയർക്കുന്നത്ത് വാഹനത്തിന് പിറകിൽ നായയെ കെട്ടിവലിച്ചയാൾ അറസ്റ്റിൽ

കോട്ടയം : അയർക്കുന്നത്ത് വാഹനത്തിന് പിറകിൽ നായയെ കെട്ടിവലിച്ചയാൾ അറസ്റ്റിൽ . കൂരോപ്പട പുതുകുളം വീട്ടിൽ ജെഹു തോമസ് (23) ആണ് അറസ്റ്റിലായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ച . രാത്രിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . മ്യഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഞായറാഴ്ച്ച വെളുപ്പിനെയാണ് അയർക്കുന്നം ളാക്കാട്ടൂർ റോഡിലൂടെ ഇയാൾ വാഹനത്തിൽ നായയെ കെട്ടിവലിച്ചത് . സംഭവം കണ്ട നാട്ടുകാർ പൊതുപ്രവർത്തകനെ വിവരമറിയിച്ചു.
റോഡരുകിലെ വീട്ടിലെ സി സി ടി വി യിൽ നിന്നു വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. തുടക്കത്തിൽ പരാതി ലഭിക്കാതെ കേസെടുക്കാനാവില്ലയെന്ന നിലപാടിലായിരുന്നു പോലീസ് . സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
അതേ സമയം വീട്ടിലെ പട്ടിക്കൂട് തകർന്നതിനാൽ വീട്ടുകാർ നായയെ വാഹനത്തിൽ പിന്നിൽ കെട്ടിയിട്ടതറിഞ്ഞില്ലയെന്നാണ് യുവാവ് പോലീസിനെയറിയിച്ചത്.ഇതറിയാതെ കാർ എടുക്കുകയായിരുന്നു. . വീട്ടിലുള്ളവർക്ക് വാക്സിനേഷൻ ഉള്ളതിനാൽ പണമെടുക്കാൻ അയർക്കുന്നത്തെ എടിഎം ലേക്ക് പോകുകയായിരുന്നുവെന്നും കാറിന്റെ പുറകിൽ നായയെ കണ്ടില്ലെന്നുമാണ് യുവാവ് പോലിസിനെ അറിയിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: