17.1 C
New York
Monday, September 20, 2021
Home Kerala അയർക്കുന്നത്ത് നായയെ കാറിന് പുറകിൽ കെട്ടിയിട്ട് വലിച്ചു .

അയർക്കുന്നത്ത് നായയെ കാറിന് പുറകിൽ കെട്ടിയിട്ട് വലിച്ചു .

കോട്ടയം : അയർക്കുന്നത്ത് നായയെ കാറിന് പുറകിൽ കെട്ടിയിട്ട് വലിച്ചുകൊണ്ടു പോയി ക്രൂരത. ഞായറാഴ്ച്ച രാവിലെ 6.30 മണിയോടെ ചേന്നാമറ്റം – താളിക്കല്ല് ) റോഡിലാണ്  സംഭവം. ചേന്നാ മറ്റം ഭാഗത്തുനിന്ന് എത്തിയ കാർ താളിക്കല്ല് കവലയിൽ എത്തി അയർക്കുന്നത്തേക്കുള്ള വഴി തിരിഞ്ഞപ്പോൾ പ്രദേശവാസികൾ കാറിന് പിന്നിൽ കെട്ടിയിട്ട നിലയിൽ നായയെ കണ്ടത്. കാർ ഓടിച്ചിരുന്നത് ചെറുപ്പക്കാരനാണ്.  ലോക് ഡൗൺ  ആയതുകൊണ്ടു കവലയിൽ ആളുകൾ കുറവായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചുകൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാഹനം തിരിച്ചറിയാനായി ശ്രമം തുടരുന്നു.
നേരത്തെ ചെങ്ങമനാടിൽ കാറിന് പിറകിൽ വളർത്തുനായയെ കെട്ടിവലിച്ച ക്രൂരതയ്ക്ക് സമാനമായ സംഭവമാണ് അയർക്കുന്നത്തുമുണ്ടായത്.നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടുപോയതായി നാട്ടുകാരിൽ ചിലർ രാവിലെ തന്നെ പറഞ്ഞിരുന്നു.
ഇതേതുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: