കൊല്ലം കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ചത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തില്‍ മരുമകള്‍ രാധാമണി അറസ്റ്റിലായി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
നളിനാക്ഷി ജീവനൊടുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉലക്ക കൊണ്ട് അടിച്ചാണ് മുറിവേറ്റത്. .