തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയെയാണ് മകന്‍ വിപിന്‍ കൊന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മകൻ്റെ ഭാര്യയും അമ്മ മോഹനകുമാരിയും തമ്മിൽ വഴക്കുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇനി ഭാര്യ എങ്കിലും സുഖമായി ജീവിക്കട്ടെ എനന് കുറിപ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് സൂചന. അമ്മയുടെ മൃതദേഹം കട്ടിലിൽ കിടന്ന നിലയിലായിരുന്നു