മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു നിര്‍വ്വഹിച്ചു.
എറണാകുളം കലൂരില്‍ ദേശാഭിമാനി റോഡിലാണ് ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അമ്മയുടെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡ് കാലത്ത് ഷോ നടത്തുക സാധ്യമല്ല. അതിനാല്‍ ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 140 ഓളം ആര്‍ട്ടിസ്റ്റുകള്‍ അതില്‍ വര്‍ക്ക് ചെയ്യാനാകും. ആശീര്‍വാദാണ് സിനിമ നിര്‍മ്മിക്കുന്നത്.