അമ്മയും മക്കളും മരിച്ച നിലയിൽ പാലക്കാട് തൃത്താലയിൽ യുവതിയായ അമ്മയും രണ്ടം മക്കളും മരിച്ച നിലയിൽ തൃത്താല പട്ടിത്തറ പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടിഅയ്യപ്പൻ്റ മകൾ ശ്രീജ,(28) വയസ്സ്, മക്കളായ അഭിഷേക് (6) വയസ്സ്, അഭിനവിനേയും(4) എന്നിവരെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5.30 ന് അമ്മയേയും, മക്കളേയും കാണാതായിരുന്നു. ഇന്ന് രാവിലെ ശ്രീജയുടെ സ്വന്തം വീട്ടിലെ വീട്ടുകിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തൃത്താല പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. പോലീസ് മരണ കാരണം അന്വേഷിച്ചു വരുന്നു