ചാവക്കാട് ഇരട്ടപ്പുഴയിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചനിലയിൽ. മണവാട്ടി പാലത്തിനടുത്ത് ബ്ലാങ്ങാട് ചക്കാണ്ടാൻ ഷണ്മുഖന്റെ മകൾ ജിഷയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് പേരകം സ്വദേശി അരുൺലാൽ വിദേശത്താണ്. ഇന്നലെ ഒരു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മകളെ കൊലപ്പെടുത്തിയതിന് ശേഷം ജിഷ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
Facebook Comments