അമ്പലപ്പുഴ-തിരുവല്ല റോഡില്‍ പൊടിയാടി മുതല്‍ തിരുവല്ല വരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു
അമ്പലപ്പുഴ- തിരുവല്ല റോഡിന്റെ രണ്ടാം ഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി പൊടിയാടി മുതൽ തിരുവല്ല വരെ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
ഈ ഭാഗത്ത് നാളെ മുതൽ കലുങ്ക് പൊളിച്ചു പണിയുന്ന പ്രവൃത്തി ആരംഭിക്കും.
പൊടിയാടി മുതൽ തിരുവല്ല വരെ റോഡിൽ കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി ഈ കാലയളവിൽ നിയന്ത്രിക്കുന്നതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അധികൃതരും അറിയിച്ചു.