അമ്പലപ്പുഴയിലെ ബി ജെ പി സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു അമ്പലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി അനൂപ് ആൻ്റണി ജോസഫിന് മർദ്ദനമേറ്റു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം തിരികെ പോകുന്നതിനിടെ കാർ തടഞ്ഞുനിർത്തി സ്ഥാനാർത്ഥിയെയും ഒപ്പമുണ്ടായിരുന്നവരെയും മർദ്ദിക്കുകയായിരുന്നു. സി പി എം-എൽ ഡി എഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുവമോർച്ചയും ബി ജെ പിയും ആരോപിച്ചു. മുല്ലയ്ക്കലിൽ രാത്രി 7.30 ഓടെയായിരുന്നു സംഭവം. മർദ്ദനമേറ്റ അനൂപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥിയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.