17.1 C
New York
Monday, May 29, 2023
Home Kerala അമേത്തിയിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധി കേരളത്തിലും പരാജിതനാകും: സ്മൃതി ഇറാനി

അമേത്തിയിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധി കേരളത്തിലും പരാജിതനാകും: സ്മൃതി ഇറാനി

അമേത്തിയിൽ നിന്ന് ഓടി ഒളിച്ച രാഹുൽ ഗാന്ധി കേരളത്തിലും പരാജിതനാകും: സ്മൃതി ഇറാനി

കോട്ടയം: അമേത്തിയിൽ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ച രാഹുൽഗാന്ധി കേരളത്തിലും പരാജിതനാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജ്റാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു കഴിഞ്ഞു. എല്ലാ സ്ഥലത്തും പരാജിതനായ കോൺഗ്രസിൻ്റെ നേതാവാണോ കേരളത്തിൽ പാർട്ടിയെ വിജയിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ അവർ ചോദിച്ചു.
കേരളത്തിലെ ബിജെപിയുടെ ശക്തി ജീവൻ കൊടുത്ത 300 ഓളം പ്രവർത്തകരുടെ ബലിദാനമാണ്. വിജയയാത്രയുടെ ഭാഗമായതിൽ സന്തോഷിക്കുന്നു. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ ആവേശം ഹൃദയം കവരുന്നു. കേരളത്തിൽ അഴിമതിയുടേയും കുറ്റകൃത്യത്തിൻ്റെയും കാര്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും പരസ്പര സഹായ മുന്നണികളാണ്.
ഞാൻ ഇന്ത്യയിൽ മത്സ്യബന്ധനത്തിന് ഒരു വകുപ്പ് ഉണ്ടാക്കുമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ നരേന്ദ്രമോദി ഫിഷറീസ് വകുപ്പും അതിന് മന്ത്രിയേയും വെച്ചുകഴിഞ്ഞു. രാഹുൽ നുണ പറയുകയാണ്. അയോധ്യയിൽ രാമക്ഷേത്രമുണ്ടാക്കുമെന്ന് പറഞ്ഞ ബിജെപി തന്നെയാണ് ശബരിമല ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്നത്. അത് നടന്നിരിക്കുമെന്ന് ജനങ്ങൾക്കറിയാം.
കൊവിഡ് മഹാമാരിയുടെ കാലത്ത് ബിജെപിയും കേന്ദ്രസർക്കാറും ജനങ്ങൾക്കൊപ്പം നിന്നു. 80 കോടി ജനങ്ങൾക്ക് അന്നമൂട്ടാൻ മോദി സർക്കാരിന് കഴിഞ്ഞു. രണ്ട് കോടിയിലധികം വീടുകളാണ് മോദി സർക്കാർ രാജ്യത്ത് നിർമ്മിച്ചത്. ഇതിൽ 45,000 വീടുകൾ കേരളത്തിലാണ്. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം നടപ്പിലാക്കി. കേരളത്തിലെ 32,000 പേർക്ക് ഇതിൻ്റെ ആനുകൂല്യം കിട്ടി.
ആഴക്കടൽ മത്സ്യബദ്ധനത്തിൻ്റെ പേരിൽ 5000 കോടിയുടെ അഴിമതി നടത്തിയത് ആരാണ്? പാർട്ടിക്കാരോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ?
തൻ്റെ ഓഫീസിൽ നടന്ന സ്വർണ്ണക്കടത്തിനെ പറ്റിയും കരാറുകളെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയില്ല. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ എന്തിന് ജയിപ്പിക്കണം. ബിജെപി കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ...

ബംഗളൂരു- മൈസൂരു എക്സ്‌പ്രസ് വേയിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു.

ബംഗളൂരൂ: ബംഗളൂരു മൈസൂരു എക്സ്‌പ്രസ് വേയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി മലയാളി വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21), നിലമ്പൂർ സ്വദേശി നിഥിൻ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട്...

സംഗീത സംവിധായകൻ പി.കെ. കേശവൻ നമ്പൂതിരി അന്തരിച്ചു.

തൃശൂർ: ഭക്തിരസം തുളുമ്പുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ തൃശൂർ ഷൊർണൂർ റോഡിലെ വെള്ളാട്ട് ലെയിൻ കൃഷ്ണ...
WP2Social Auto Publish Powered By : XYZScripts.com
error: