17.1 C
New York
Tuesday, May 17, 2022
Home Kerala അമിത വേഗത : പരിധി ലംഘിച്ചാൽ പിഴ കോഴിക്കോട് ജില്ലയിൽ ...

അമിത വേഗത : പരിധി ലംഘിച്ചാൽ പിഴ കോഴിക്കോട് ജില്ലയിൽ ക്യാമറകൾ സജ്ജമായി


വാഹനത്തിന്റെ വേഗത കൂടാതെ സൂക്ഷിച്ചാൽ നല്ലത്‌: പരിധി വിട്ടാൽ പിഴ 1500 രൂപ; ജില്ലയിലെ ക്യാമറകൾ 24 മണിക്കൂറും മിഴികൾ തുറന്ന് പ്രവർത്തന സജ്ജമായി

കോഴിക്കോട്‌: ജില്ലയിലെ റോഡുകളിൽ പല സ്ഥലങ്ങളിലും ഇപ്പോൾ ക്യാമറാ കണ്ണുകൾ സജീവമായിട്ടുണ്ട്‌. വാഹനത്തിന്റെ വേഗത അളക്കുന്ന ക്യാമറാ കണ്ണുകൾ ജില്ലയിൽ പല വിധത്തിൽ പെട്ട റോഡുകളിലും സ്ഥാപിച്ചിട്ടുണ്ട്‌.
ദേശീയപാത,സംസ്ഥാന പാത, നാലുവരി പാത, മുതലായ 7 തരം റോഡുകളാണുള്ളത്‌. ഇതിൽ ഓരോ റോഡിലും വ്യത്യസ്ത സ്പീഡ്‌ ലിമിറ്റുകളാണുള്ളത്‌.

ദേശീയപാത 766ൽ വാവാട്‌(കൊടുവള്ളി), ചൂലാംവയൽ(കുന്നമംഗലം) തുടങ്ങിയ സ്ഥലങ്ങളിൽ കാറുകളുടെ പരമാവധി വേഗത 85 km/hr ആണ്.ഇരുചക്ര വാഹനം 60 km/hr, ഓട്ടോറിക്ഷ 50km/hr.

ഇതേ വാഹനങ്ങൾ തന്നെ ജില്ലയിലെ പുതിയ പാതയായ മുണ്ടിക്കൽതാഴം – ചേവരംബലം റോഡിലാണെങ്കിൽ കാറുകളുടെ വേഗത 70 km/hr, ഇരു ചക്ര വാഹനം 50 km/hr ഓട്ടോ റിക്ഷ 40km/hr.
ഈ റോഡിൽ മുണ്ടിക്കൽതാഴത്തും, ഇരിങ്ങാടൻ പള്ളിയിലുമാണ് ക്യാമറാകണ്ണുകളുള്ളത്‌.

കേരളാ മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ്‌ എൻഫോഴ്സ്‌മന്റ്‌ സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ വഴി റിക്കോഡ്‌ ചെയ്‌ത നിയമ ലംഘന ചിത്രങ്ങൾ വാഹന ഉടമയുടെ മേൽവിലാസത്തിൽ എത്തുന്നതാണ്. നോട്ടീസ്‌ കൈപറ്റിയത്‌ മുതൽ 15 ദിവസത്തിനകം പിഴ തുക 1500/- ഒടുക്കി തുടർന്നടപടികൾ അവസാനിപ്പിക്കാവുന്നതാണ്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ളവയൽ മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്.വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം...

തൃശൂർ പൂരം : വെടിക്കെട്ട് നടക്കാത്തതിൽ പൂര പ്രേമികൾക്കു നിരാശ.

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ എത്തിയത്. എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ അവര്‍ മടങ്ങിയത്. മഴ...

‘അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും’; ഭീഷണിയുമായി എട്ടാം ക്ലാസുകാരൻ

വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: