അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി
മറുചോദ്യം ചോദിക്കുന്നുവെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു അമിത് ഷായ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടൽ കേസ് തേഞ്ഞു തുരുമ്പിച്ച ആരോപണം. ആരോപണം ഉന്നയിക്കുന്ന പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണൻ കൊലപാതകക്കേസിലെ നേരിട്ടുള്ള പ്രതിയാണ്.
ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അമിത് ഷാ നെഞ്ചു വേദന അഭിനയിച്ചിട്ടില്ല.
അദ്ദേഹം നേരിട്ട് ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയില്ല. ഒരു ഏജൻസിയും അദ്ദേഹത്തിൻ്റെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. വിചാരണ നടത്തിയിട്ടില്ല. കോടതി അദ്ദേഹത്തെ വെറുതേ വിട്ടു. രാഷ്ട്രീയ പ്രേരിതമായുള്ള കേസായിരുന്നു. കോൺഗ്രസ് പോലും ഇപ്പോൾ ആരോപണം ഉന്നയിക്കുന്നില്ല.
അമിത് ഷാ വർഗ്ഗീയ വാദിയാണെന്നു പറയുന്ന പിണറായി വിജയൻ്റെ പാർട്ടിയിൽ പൊന്നാനിയിൽ പോലും ഹിന്ദുവിന് മത്സരിക്കാൻ കഴിയില്ല. സി പി എം മലപ്പുറത്ത് എസ് ഡി പി ഐ ആയി പരിണമിച്ചു.