17.1 C
New York
Saturday, October 16, 2021
Home Kerala അമല്‍ നീരദിന്, ആന്റണി ഈസ്റ്റ്മാന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

അമല്‍ നീരദിന്, ആന്റണി ഈസ്റ്റ്മാന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

അന്തരിച്ച ഛായാഗ്രഹകനും ചലച്ചിത്രകാരനുമായ ആന്റണി ഈസ്റ്റ്മാന്റെ സ്മരണാര്‍ത്ഥം ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ആന്റണി ഈസ്റ്റ്മാന്‍ പുരസ്‌ക്കാരം അമല്‍ നീരദിന് സംവിധായകന്‍ ജോഷി സമ്മാനിച്ചു.

ഛായാധാരയില്‍ വര്‍ണ്ണവും നിഴലും വെളിച്ചവും പുനരഃനുപാതപ്പെടുത്തി കാലസ്ഥലപരിധികള്‍ക്കു സിനിമയില്‍ പുതിയ അനുപാതങ്ങള്‍ തീര്‍ത്തുക്കൊണ്ടുപുതിയ തലമുറയിലെ ഛായാഗ്രഹകര്‍ക്കു പ്രചോദനവും പ്രകോപനവുമായി മാറുന്നതിന്റെ പേരിലാണ് അമല്‍നീരദ് പുരസ്‌ക്കാരത്തിനര്‍ഹനാകുന്നതെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍ പറഞ്ഞു.

പാലാരിവട്ടം വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ ആന്റണി ഈസ്റ്റ്മാന്‍ അനുസ്മരണം നടത്തി.

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സാരഥി ടി. ജെ. വര്‍ഗീസ്, നിര്‍മ്മാതാവായ ജെ. ജെ. കുറ്റിക്കാട്, സംവിധായകന്‍ ശ്യാംധര്‍, ജോണ്‍പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: