ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്(15) രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ അംഗമാണ്. മകൻ എസ്എഫ്ഐ ആയിരിക്കാം. എന്നാൽ പ്രവർത്തനത്തിൽ സജീവമല്ലെന്നും അമ്പിളികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തിലാണ് അഭിമന്യു കുത്തേറ്റ് മരിച്ചത് . എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്നും RSS ആണ് കൊലനടത്തിയതെന്നും സി പി എം ആരോപിച്ചിരുന്നു
Facebook Comments