കോട്ടയം: സിസ്റ്റര്‍ അഭയയെയെ കൊന്നതല്ലെന്നും സിസ്റ്റര്‍ കള്ളനെകണ്ട് പേടിച്ച് കിണറ്റില്‍ വീണതാണെന്നും വെളിപാടുണ്ടായെന്ന് പ്രചാരണം നടത്തിയ മരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ മാത്യു നായിക്കാംപറമ്പില്‍ പൊറുക്കാനാവാത്ത തെറ്റാണെന്ന് ചെയ്തതെന്ന് അഭയകേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അഭയകേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം കഠിന തടവിന് സിബിഐ കോടതി ശിക്ഷിച്ചതിന് ശേഷം സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതല്ലെന്നുള്ള ഫാ നായികാംപറമ്പിലിന്റെ വെളിപ്പെടുത്തല്‍ നിയമവ്യവസ്ഥടോയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.