17.1 C
New York
Thursday, December 2, 2021
Home Kerala അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ് (52) ആണ് അറസ്റ്റിലായത്. അഭയ മന്ദിരത്തിന് പണപ്പിരിവിനായി നൽകുന്ന നോട്ടീസുമായി മൈനാഗപ്പള്ളി സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ വീട്ടിലെത്തിയ അബ്ദുള്‍ വഹാബ് മഴപെയ്തതിനാല്‍ വീട്ടിൽ കയറി നിൽക്കുകയും ഉച്ചഭക്ഷണപൊതി കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു. ടിവി കാണാനെന്ന വ്യാജേന വീടിനകത്തേക്ക് എത്തിയ പ്രതി കുട്ടിയെ അക്രമിക്കുകയായിരുന്നു. വൈകിട്ട് കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ പ്രതി നൽകിയ അഭയകേന്ദ്രത്തിലെ അഭ്യർത്ഥന നോട്ടീസാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും മനസ്സിലാക്കിയ പൊലീസ് ഇയാളുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രതിയുടെ വാടക വീട്ടിലെത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ് (52) ആണ് അറസ്റ്റിലായത്. അഭയ മന്ദിരത്തിന് പണപ്പിരിവിനായി നൽകുന്ന നോട്ടീസുമായി മൈനാഗപ്പള്ളി സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ വീട്ടിലെത്തിയ അബ്ദുള്‍ വഹാബ് മഴപെയ്തതിനാല്‍ വീട്ടിൽ കയറി നിൽക്കുകയും ഉച്ചഭക്ഷണപൊതി കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു. ടിവി കാണാനെന്ന വ്യാജേന വീടിനകത്തേക്ക് എത്തിയ പ്രതി കുട്ടിയെ അക്രമിക്കുകയായിരുന്നു. വൈകിട്ട് കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ പ്രതി നൽകിയ അഭയകേന്ദ്രത്തിലെ അഭ്യർത്ഥന നോട്ടീസാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും മനസ്സിലാക്കിയ പൊലീസ് ഇയാളുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രതിയുടെ വാടക വീട്ടിലെത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: