മകൻ അപു ജോസഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎ.
അപു ഇപ്പോൾ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണെന്നും കുറച്ചുകാലംകൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നും ജോസഫ് പറഞ്ഞു.
അപു ജോണ് ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം നേരത്തേ യുഡിഎഫ് നേതാക്കളോട് ജോസഫ് ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.