17.1 C
New York
Wednesday, October 20, 2021
Home Kerala അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം.

അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം.

കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപമാണ് അപകടമുണ്ടായത് കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് – 35) മരിച്ചത്. ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണ രാജേഷിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു ദാരുണാന്ത്യം. അപസ്മാര രോഗബാധിതനായ രാജേഷിന്, കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ചുഴലിയുണ്ടായതിനെ തുടർന്നു രാജേഷ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ ചന്തക്കവലയിൽ എം.എൽ റോഡിലെ ഷാപ്പിനു മുന്നിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയിൽ നിന്നും മുന്നോട്ട് എഴുന്നേറ്റ രാജേഷ് നടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി, റോഡരികിലേയ്ക്കു വീഴുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ കോട്ടയം – കോളനി റൂട്ടിലോടുന്ന ബസിന്റെ അടിയിലേയ്ക്കു രാജേഷ് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും, ബസിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ബസ് നിർത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു. അവിവാഹിതനായ രാജേഷ് മാർക്കറ്റ് റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണ് എന്നു പൊലീസ് അറിയിച്ചു. മരണ ശേഷം കോവിഡ് സ്ഥീരീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച തർക്കം, രണ്ട് പേർക്ക് വെട്ടേറ്റു.

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച തർക്കം, രണ്ട് ആർ. എസ്. എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ഡി. വൈ. എഫ്. ഐ പ്രവർത്തകനും പരിക്ക്. പള്ളിപ്പാട് നടുവട്ടം സ്കൂളിലെ ദുരിതാശ്വാസ...

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ.

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ. വിദേശത്തെ ഡോക്ടർ ആണെന്ന് പറഞ്ഞ് ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വർണവും പഴ്സൽ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തിൽ...

അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

വളരെ ചെറുപ്പം മുതലേ അച്ഛനും മുത്തശ്ശിയും അമ്മയും ഒക്കെ പറയുന്ന കഥകളിൽ അവളുണ്ടായിരുന്നു…! പൂതപ്പാട്ടിലെ പൂതത്തെ പോലെ ..കുഞ്ഞുങ്ങൾക്ക് അമ്മയായ് …കനിവ് നിറഞ്ഞവൾ ആയി …അച്ഛന്റെ കഥകളിലും, ചെമ്പക പൂമൊട്ടിന്റെ നിറമുള്ള കസവു ചേലയുടുത്ത...

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോട്ടയം ദേവലോകം അരമനയിൽ എത്തിയാണ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ, സംസ്ഥാന സമിതി അംഗം ബിജു...
WP2Social Auto Publish Powered By : XYZScripts.com
error: