അന്യ സംസ്ഥാന ലോട്ടറി വില്ലന അനുവദിക്കില്ല. ഐ.എൻ.റ്റി.യു.സി.
ആലപ്പുഴ:അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിൽ വില്ലന നടത്താൻ അനുവദിക്കില്ലെന്ന് ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ്സ് ഐ..എൻ .റ്റി.യു.സി. ആലപ്പുഴ ജില്ലാ പ്രവർത്തകയോഗം മുന്നറിയിപ്പ് നൽകി.
അന്യ സംസ്ഥാന ലോട്ടറി കേരളത്തിൽ കടന്നു വന്നാൽ കേരളത്തിലെ ലോട്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കും. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ലോട്ടറി വിറ്റു ഉപജീവനം നടത്തുന്ന തൊഴിൽ വിഭാഗം ഉള്ളത്.
അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ കടന്നുവന്നപ്പോഴൊക്കെ കേരളത്തിൽ ലോട്ടറി നിരോധനം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.
നിലവിൽ 28 ശതമാനം ജി.എസ്.ടി. ലോട്ടറിയ്ക്കു മേൽ ചുമത്തിയിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്ക് കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാന ഘടനയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ കഴിയില്ല. എന്നാൽ കണക്കുകളിൽ കൃത്രിമം കാട്ടാൻ ബിനമാകളെ വച്ച് നടത്തുന്ന അന്ന്യ സംസ്ഥാന ലോട്ടറികൾക്ക് വേഗത്തിൽ കഴിയും. പൊതു ജനങ്ങളേയും സർക്കാരിനേയും കബളിപ്പിച്ച് കോടികണക്കിന് രൂപ സംസ്ഥാനത്തു നിന്നു അവർക്ക് പുറത്തു കൊണ്ടുപോകാൻ കഴിയും എന്ന ആശങ്കയാണ നിലവിലുള്ളത്.
സംസ്ഥാനം നേരിട്ടു നടത്തുന്ന ലോട്ടറിയെ ജി.എസ്. ടി യുടെ പരിധിയിൽ നിന്ന് ഒഴിവാക്കുക, കേന്ദ്ര ലോട്ടറി നിയമത്തിൽ സംസ്ഥാനങ്ങൾക്ക് കൂടി അധികാരം നൽകത്തക്ക തരത്തിൽ മാറ്റം വരുത്തുക. അന്യ സംസ്ഥാന ലോട്ടറിയെ കടന്നുവരാൻ അനുവദിക്കാതിരായ്ക്കുക, സംസ്ഥാന ലോട്ടറിയേയും തൊഴിലാളിയേയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉണയിച്ചു കൊണ്ട് ജനുവരി 6 – ന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ ധർണ്ണ നടത്തും.