17.1 C
New York
Friday, September 17, 2021
Home Kerala അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പ്രേം കൃഷ്ണ യുടെ നിർദ്ദേശ പ്രകാരം ചാലക്കുടി വെട്ടുകടവ് ഭാഗത്തു നടത്തിയ റെയ്ഡിൽ ആണ് വെട്ടുകടവ് സ്വദേശിയും കഞ്ചാവ് വിതരണകാർക്കിടയിൽ ഗ്രീൻ സന്ദീപ് എന്നറിയപ്പെടുന്ന ചെലേക്കാട്ടു വീട്ടിൽ ഉദയൻ മകൻ സന്ദീപ് (25) നെ രണ്ടു കിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് സംഘം പിടികൂടിയത്. സാധാരണ ആന്ധ്രാപ്രദേശിൽ നിന്നും ലഭിക്കുന്ന കഞ്ചാവിനേക്കാൾ ഹൈ ക്വാളിറ്റി ഉള്ളതും പച്ച നിറത്തിൽ ഉള്ളതും ഓയിൽ ന്റെ അംശം ഉള്ളതുമായ കഞ്ചാവാണ് ഗ്രീൻ എന്ന് എറിയപ്പെടുന്നത്. ആന്ധ്രപ്രദേശിൽ നിന്നും ലഭിക്കുന്ന കഞ്ചാവ് ഹാഷിഷ് ഓയിൽ എടുത്തതിനു ശേഷം വരുന്നതാണ് ഗ്രീൻ കഞ്ചാവ് തോട്ടത്തിൽ നിന്നും നേരിട്ട് വെട്ടി ഉണക്കി പക്ക് ചെയ്തു വരുന്നതാണ്. ആയതു കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതും വിലക്കൂടുതലും ആവശ്യകാർ ഏറെയുമാണ്. ഇത്തരത്തിൽ ഉള്ള കഞ്ചാവ് മാത്രം കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് വിതരണക്കാർക്കിടയിൽ സന്ദീപ് കുപ്രസിദ്ധി ആർജിച്ചത് പൊതുവിൽ ബാംഗ്ലൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ മാത്രംലഭിച്ചിരുന്നതും ഡിമാൻഡ് ഉണ്ടായിരുന്നതുമായ ഗ്രീൻ കഞ്ചാവിന് ഇപ്പോൾ കേരളത്തിലും വൻ ഡിമാൻഡ് ആണ്. പ്രതിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചട്ടുണ്ടെന്ന വിവരം ലഭിച്ച എക്‌സൈസ് വീട്ടിൽ ചെന്നപ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമത്തിനു മുതിർന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടിയപ്പോൾ പ്രതിയുടെ കൈവശം ഒരു തോക്കും ടിയാന്റെ റൂമിൽ നിന്നും കഞ്ചാവും ഒരു മാനിൻറെ തലയോട്ടിയും കണ്ടെടുത്തു. മാനിന്റെ തലയൊട്ടി വിശദമായ അന്വേക്ഷണത്തിനായി ഫോറെസ്റ്റിനു കൈമാറി. പ്രതി കഞ്ചാവ് വിതരണത്തിന് പോകുമ്പോൾ കൈവശം വക്കുന്ന എയർ പിസ്റ്റൾ ആണ് എക്‌സൈസ് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്, ഉദ്യോഗസ്ഥർമാരായ കൃഷ്ണ പ്രസാദ്, ഷാജു, അനീസ് മുഹമ്മദ്, വിപിൻ രാജ്, രാജേന്ദ്രൻ, ഷാജി, സിജി എന്നിവർ ആണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com