അന്തരിച്ച പി.കെ.കുഞ്ഞനന്തന്റെ പേര് പട്ടികയിൽ; കൂത്തുപറമ്പ് 75ാം ബൂത്തിൽ
അന്തരിച്ച സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 762 പേരുകാരനാണ് കുഞ്ഞനന്തൻ. മരിച്ച വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഓൺലൈനായി ഫെബ്രുവരി 17 ന് നൽകിയ പരാതിയിൽ ബൂത്ത് ലെവൽ ഓഫീസർ നേരിട്ട് അന്വേഷണം നടത്തി. മാർച്ച് നാലിന് ബി.എൽ.ഒ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നതായി വ്യക്തമാക്കിയതോടെയാണ് കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.