17.1 C
New York
Saturday, July 31, 2021
Home Kerala അനന്യയുടേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

അനന്യയുടേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

*അനന്യയുടേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി*

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം.

അനന്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെയും ഫോറന്‍സിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു.

തുടര്‍ന്ന് അനന്യയുടെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്.

റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍ അര്‍ജുനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ആത്മഹത്യ.

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്.

എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി.

നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യയുടെ വിമാനം തി​രി​ച്ചി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്. പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം...

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...
WP2Social Auto Publish Powered By : XYZScripts.com