17.1 C
New York
Wednesday, September 22, 2021
Home Kerala അനധികൃത മരംമുറിയ്ക്കെതിരെ; കര്‍ശനനിലപാടുമായി ഹൈക്കോടതി

അനധികൃത മരംമുറിയ്ക്കെതിരെ; കര്‍ശനനിലപാടുമായി ഹൈക്കോടതി

കൊച്ചി: പട്ടയഭൂമിയിലെ മരംമുറിയില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങള്‍ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണം. ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മരം കൊള്ളയ്ക്ക് പിന്നില്‍ ഉന്നതരുണ്ടെങ്കില്‍ കാലതാമസമില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. മരംകൊള്ള ഗൗരവമുള്ള വിഷയമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

മരംകൊള്ളയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...
WP2Social Auto Publish Powered By : XYZScripts.com
error: