അനധികൃതമായി മണൽ കടത്ത്; വാഹനങ്ങൾ പിടികൂടി
ആലപ്പുഴ: അനധികൃതമായി തീരത്തുനിന്ന് മണൽ കടത്തുന്നതിനിടയിൽ രണ്ടു വാഹനങ്ങൾ പിടികൂടി. തൃക്കുന്നപ്പുഴ പാനൂർ ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ് വാഹനങ്ങൾ പിടികൂടിയിരിക്കുന്നത്. പോലീസ് സംഘത്തെ കണ്ട ഉടൻ തന്നെ മണൽ വാരാനായി എത്തിയവർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ഉണ്ടായത്.
ഇവരെ പിടികൂടാൻ പോലീസിന് സാധിച്ചില്ല. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഉടമസ്ഥരെ തിരിച്ചറിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ചുരണ്ടി നിലയിലാണ് വാഹനങ്ങൾ ഉണ്ടായിരുന്നത്. പിടികൂടിയ വാഹനങ്ങളുടെ ഉടമസ്ഥരെ തിരിച്ചറിയുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടുമെന്നു പോലീസ് അറിയിച്ചു.